Latest NewsKeralaNews

അഗ്നിരക്ഷാസേനയ്ക്ക് അഭിനന്ദനവുമായി ഹൈക്കോടതി: ഉദ്യോഗസ്ഥർക്ക് സർക്കാർ റിവാർഡ് ഉറപ്പാക്കണമെന്ന് നിർദ്ദേശം

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനം അറിയിച്ച് ഹൈക്കോടതി. തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും: പ്രതികരണവുമായി എം എ യൂസഫലി

സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായെന്നും അതിനാൽ ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപ്പറേഷനും കോടതിയിൽ വ്യക്തമാക്കി. ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷനോട് നിർദ്ദേശിച്ചു. മാലിന്യസംസ്‌കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. മാലിന്യ സംസ്‌കരണത്തിൽ ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങൾ ഈ രീതിയിലെത്താൻ കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: എസ്‌വിബി: യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു, നിക്ഷേപങ്ങൾ മറ്റു ബാങ്കുകളിലേക്ക് മാറ്റി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button