Latest NewsKeralaNews

പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും: പ്രതികരണവുമായി എം എ യൂസഫലി

ദുബായ്: പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അദ്ദേഹം തള്ളുകയും ചെയ്തു. ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വിജിലൻസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി: കള്ളനോട്ട് കേസിൽ വഴിത്തിരിവ്

സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ തനിക്ക് ഭയമില്ല. ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സി എം രവീന്ദ്രനോട് എം ശിവശങ്കർ പറഞ്ഞിരുന്നുവെന്ന ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു.

അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ വ്യവസായി എം എ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായി ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴി കിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ‘ഞങ്ങൾക്ക് ഈ രാജ്യം വേണ്ട, എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതി’: പകുതിയിലേറെ യുവാക്കളും പാകിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button