യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെ സിലിക്കൺ വാലി ബാങ്കിലെ (എസ്‌വിബി) നിക്ഷേപം മറ്റു ബാങ്കുകളിലേക്ക് മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഫൈനാൻസ് സർവീസസ് സെന്ററിലെ ബാങ്ക് ശാഖകളിലാണ് അക്കൗണ്ട് തുറന്നിട്ടുള്ളത്. അന്താരാഷ്ട്ര ഇടപാടുകൾക്കായി വിദേശ കറൻസി അക്കൗണ്ട് തുറക്കാൻ ഗിഫ്റ്റ് സിറ്റി ബാങ്കുകൾ സഹായിക്കുന്നതിനാലാണ് ഭൂരിഭാഗം ആളുകളും ഇവിടെ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ബാങ്കുകൾക്ക് പുറമേ, യുഎസിലെ ബ്രെക്സ് പോലുള്ള നിയോ ബാങ്കുകളിലേക്കും, പരമ്പരാഗത സ്ഥാപനങ്ങളായ ജെപി മോർഗൻ ചേസ്, എച്ച്എസ്ബിസി, സിറ്റി ഗ്രൂപ്പ് എന്നിവയിലേക്കും സ്റ്റാർട്ടപ്പുകൾ നിക്ഷേപങ്ങൾ മാറ്റുന്നുണ്ട്. ഗിഫ്റ്റ് സിറ്റിയിൽ പ്രധാനമായും ആർബിഎൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി എന്നിവ അക്കൗണ്ടുകൾ തുറക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Also Read:സംസ്ഥാനത്ത് വീണ്ടും സ്വർണവില മേലോട്ട്, ഇന്നത്തെ നിരക്കുകൾ അറിയാം
Post Your Comments