ന്യൂഡൽഹി: ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായാണ് ജീത് അദാനിയുടെ വധു. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം മാർച്ച് 12 ന് നടന്നു. അഹമ്മദാബാദിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.
മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകളാണ് ദിവ. ജീത് ആണ് അദാനി എയർപോർട്ടുകൾക്കും അദാനി ഡിജിറ്റൽ ലാബുകൾക്കും നേതൃത്വം നൽകുന്നത്.
Post Your Comments