Latest NewsNewsIndia

ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു: വധു വജ്ര വ്യാപാരിയുടെ മകൾ

ന്യൂഡൽഹി: ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായാണ് ജീത് അദാനിയുടെ വധു. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം മാർച്ച് 12 ന് നടന്നു. അഹമ്മദാബാദിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

Read Also: ബസും ബൈക്കും കൂട്ടിയിടിച്ചു, ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തിലേറെ പേർക്ക് പരിക്ക്, ബൈക്ക് യാത്രികൻ മരിച്ചു 

മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകളാണ് ദിവ. ജീത് ആണ് അദാനി എയർപോർട്ടുകൾക്കും അദാനി ഡിജിറ്റൽ ലാബുകൾക്കും നേതൃത്വം നൽകുന്നത്.

Read Also: ജസ്‌ല പേര് മാറ്റണം, ലൂസി കളപ്പുരക്കൽ മതം ഉപേക്ഷിക്കണം: ഷുക്കൂറിന്റെ വിവാഹത്തിലും നടക്കുന്നത് ഇത് തന്നെയാണ് !! കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button