Latest NewsNewsBusiness

കാർബൺ പുറന്തള്ളുന്നതിൽ ഇന്ത്യൻ സമുദ്രമേഖല ആഗോള ശരാശരിയിലും താഴെ, സിഎംഎസ്ആർഐ പഠന റിപ്പോർട്ട് പുറത്ത്

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് സിഎംഎഫ്ആർഐ പഠനം നടത്തിയിരിക്കുന്നത്

കാർബൺ പുറന്തള്ളുന്നതിൽ ആഗോള നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്ത്യൻ സമുദ്ര മേഖല കാർബൺ പുറന്തള്ളുന്നതിൽ ആഗോള ശരാശരിയെക്കാളും താഴ്ന്ന നിരക്കിലെത്തിയതോടെയാണ് ആഗോള നേട്ടം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സിഎംഎസ്ആർഐ) പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, കടലിൽ നിന്ന് ഒരു ടൺ മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിന് 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നത്. ആഗോള തലത്തിൽ രണ്ട് ടണ്ണാണ് ശരാശരി.

മത്സ്യബന്ധനത്തിനുള്ള മുന്നൊരുക്കം മുതൽ മത്സ്യം വിപണിയിൽ എത്തുന്നത് വരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് സിഎംഎഫ്ആർഐ പഠനം നടത്തിയിരിക്കുന്നത്. മുഴുവൻ തീരദേശ സംസ്ഥാനങ്ങളിലെയും മത്സ്യബന്ധന കേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. ഈ മേഖലയിൽ സിഎംഎഫ്ആർഐ ഉൾപ്പെടെ 5 സ്ഥാപനങ്ങളും 2 സർവകലാശാലകളും കൂടി പഠനം നടത്തുന്നുണ്ട്.

Also Read: ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ വിദ്യാർത്ഥികൾ ക​ഞ്ചാ​വു​മാ​യി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button