പേരൂർക്കട: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ- ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27) ആണ് മരിച്ചത്.
Read Also : സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്നലെ പുലർച്ചെ ഒരുമണിയോടു കൂടിയായിരുന്നു അപകടം നടന്നത്. മൈക്ക് ആൻഡ് സൗണ്ട് സിസ്റ്റം തൊഴിലാളിയായ അനു തിരുവനന്തപുരം ഭാഗത്തുനിന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മുക്കോല ജംഗ്ഷനു സമീപത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ കൃഷ്ണപ്രിയ. മകൾ: ആരാധ്യ. അനന്തുവാണ് മരിച്ച അനുവിന്റെ സഹോദരൻ.
Post Your Comments