ThiruvananthapuramNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ർ​ടിസി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ചു, പ്ര​കോ​പി​ത​നാ​യി ബ​സിന്‍റെ ചി​ല്ല് ത​ക​ർ​ത്ത് യുവാവ് : അറസ്റ്റിൽ

ബൈ​ക്ക് യാ​ത്രക്കാരനാ​യ ഗാ​ന്ധി​പു​രം കാ​വു​വി​ള റീ​ന ഭ​വ​നി​ൽ അ​നീ​ഷി(28)നെ ​ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ശ്രീ​കാ​ര്യം: കെ​എ​സ്ആ​ർ​ടിസി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​റെ മ​ർ​ദ്ദിക്കു​ക​യും ചെ​യ്തു. ആ​ലു​വ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സ​ഹ​റു​ദ്ദീ​ൻ (48)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സംഭവവുമായി ബന്ധപ്പെട്ട് ബൈ​ക്ക് യാ​ത്രക്കാരനാ​യ ഗാ​ന്ധി​പു​രം കാ​വു​വി​ള റീ​ന ഭ​വ​നി​ൽ അ​നീ​ഷി(28)നെ ​ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read Also : ചാറ്റ്ജിപിടിയുടെ പിന്തുണ നേട്ടമായി, 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി മൈക്രോസോഫ്റ്റ് ബിംഗ്

കഴിഞ്ഞദിവസം വൈ​കി​ട്ട് 4.30 ഓ​ടെ ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്കി​നു സ​മീ​പം ആണ് സംഭവം. ആ​ലു​വ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്ന ബ​സ് അ​നീ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തെരുവുനായ ആക്രമണം: ഒരാഴ്ച ഇടവേളയിൽ അഞ്ചും ഏഴും വയസ്സുള്ള സഹോദരങ്ങൾ കൊല്ലപ്പെട്ടു, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം

തു​ട​ർ​ന്ന്, ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തിയ അനീഷ് ഡ്രൈ​വ​റെ മ​ർ​ദ്ദിക്കു​ക​യും ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യുമായിരുന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സ​ഹ​റു​ദ്ദീ​ൻ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button