റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസിർ, അൽ ബാഹ, ഹൈൽ, അൽ ഖാസിം, നജ്റാൻ, ജസാൻ, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്കയുടെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Read Also: പേടിഎം: ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള മണൽക്കാറ്റ് അടിക്കുന്നതിനും, വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകാനിടയുള്ള മഴ പെയ്യുന്നതിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. മക്ക, റിയാദ്, അൽ ജൗഫ്, നോർത്തേൺ ബോർഡർസ് മേഖല, മദീനയുടെ വിവിധ പ്രദേശങ്ങൾ, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ഖാസിം മുതലായ ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടാകാനിടയുണ്ട്. അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള മണൽക്കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments