കുറഞ്ഞ വർഷങ്ങൾ കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ നേടിയിരിക്കുകയാണ് പേടിഎം. ഫെബ്രുവരിയിൽ അവസാനിച്ച രണ്ട് മാസത്തെ കണക്കുകൾ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായാണ് ഉയർന്നത്. പേടിഎം സൂപ്പർ ആപ്പിലെ ഉപഭോക്തൃ എണ്ണത്തിൽ 28 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേടിഎം മുഖാന്തരം നടത്തിയ വ്യാപാര ഇടപാടുകളുടെ മൊത്തം മൂല്യത്തിൽ 41 ശതമാനത്തിന്റെ വളർച്ചയാണ് നേടിയിരിക്കുന്നത്. ഇതോടെ, മൊത്ത വ്യാപാര മൂല്യം 2.34 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്.
വായ്പ ദാതാക്കളുമായുള്ള സഹകരണം ഇത്തവണ കമ്പനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ പേടിഎം വഴിയുള്ള വായ്പ വിതരണം 286 ശതമാനം വർദ്ധനവോടെ 8,086 കോടിയായി. കൂടാതെ, രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്ത വായ്പകളുടെ എണ്ണം 94 ശതമാനം ഉയർന്ന് 79 ലക്ഷമായിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതിനാൽ, 64 ലക്ഷം വ്യാപാരികളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
Post Your Comments