തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര്‍ അതിവേഗ പാതയില്‍ മറുട്രോളുമായി വി.ശിവന്‍കുട്ടി. മൈസൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ 118 കി.മി അതിവേഗ പാത കഴിഞ്ഞ ദിവസം തുറന്നിരുന്നു. 75 മിനിറ്റില്‍ ബംഗളൂരുവിലേക്ക് ഇനി എത്താമെന്ന പത്രവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. ആര്‍ക്കാണ് ഇത്ര ധൃതിയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
Read Also: 5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല: ബലാത്സംഗ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി
കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വന്നപ്പോള്‍ നിരവധി പേര്‍ സമാന ചോദ്യം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു. കെ-റെയിലിനെ വിമര്‍ശിച്ചവര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അതിവേഗ പാതയെ വരവേറ്റത് കണ്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ പലരും അതൊരു ട്രോളാണെന്ന് അറിയാതെ മന്ത്രിയെ തിരിച്ച് ട്രോളി.
അത് തന്നെയാണ് കെ-റെയില്‍ വിഷയത്തില്‍ ജനങ്ങളും ചോദിക്കുന്നതെന്നും, നല്ല റോഡുകളാണ് സംസ്ഥാനത്ത് വേണ്ടതെന്നും ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു. ‘കെ റെയിലില്‍ അപ്പം വില്‍ക്കുന്നവര്‍ക്ക് മാത്രം അല്ല ധൃതി ഉള്ളത്’ എന്നും, കെ റെയില്‍ പണിഞ്ഞ് ധൃതിയില്‍ ആര്‍ക്കാണ് അപ്പം വില്‍ക്കേണ്ടതെന്നും കമന്റുകള്‍ ഉയര്‍ന്നു. മൈസൂരില്‍ നിന്നും രണ്ടുകെട്ട് അപ്പവുമായി ബാംഗ്ലൂര്‍ക്ക് പോകുന്നവര്‍ക്കാണ് ധൃതിയെന്ന് ശ്രീജിത്ത് പണിക്കരും കമന്റ് ചെയ്തു.
അതിനിടെ ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെ കുത്തിയും കമന്റ് വന്നു. എറണാകുളത്ത് ഇപ്പൊള്‍ കെറെയില്‍ ഉണ്ടായിരുന്നു എങ്കില്‍ വണ്ടി പിടിച്ച് തൃശൂര്‍ പോയി ശ്വാസം എടുത്തിട്ട് തിരിച്ച് വരായിരുന്നു എന്നാണ് പരിഹാസം.
Post Your Comments