KannurNattuvarthaLatest NewsKeralaNews

കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദു റൗഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്

ഇരിട്ടി: ഉളിയിലിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദു റൗഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.

Read Also : ഇന്ത്യൻ വിപണി കീഴടക്കാൻ നീണ്ട ഇടവേളക്കുശേഷം ‘കാമ്പക്കോള’ ബ്രാൻഡ് തിരിച്ചെത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

തലശ്ശേരി-ഇരിട്ടി റോഡിൽ ആണ് അപകടം നടന്നത്. ഉളിയിൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച കാറും ചെങ്കൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയി​ലെ വീട്ടിൽ നിന്ന് കർണാടക കുടകിലേക്ക് പോകുകയായിരുന്നു ഇരുവരും. കുടകിൽ വ്യാപാരസ്ഥാപനത്തിൽ പാർട്ണർമാരാണ് മരിച്ച റൗഫും റഹീമും.

Read Also : ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button