
കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്‍റെ മകൻ മിൽകി സദേഖിനെയാണ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
Read Also : ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച് ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോൾ പൊലീസ് പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments