Latest NewsKeralaNews

കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ എന്ന് വിശേഷിപ്പിക്കുന്നവരെ മുതല്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ വരെ ആഞ്ഞടിച്ച് പോസ്റ്റ്‌

ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം നേരിട്ട യുപിയെ നോക്കി ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് എഴുതിയ സാംസ്‌ക്കാരിക നാറികള്‍ എവിടെ? വീട്ടമ്മയുടെ കുറിപ്പ്

കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുള്ള വിഷപ്പുകയ്ക്കും പത്ത് ദിസമായിട്ടും ശമനമായില്ല. കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടുകയാണ്. ഈ വിഷയത്തില്‍ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോള്‍ വീട്ടമ്മയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി.

Read Also:മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കും: തീയും പുകയും പൂർണ്ണമായി ശമിപ്പിച്ചതായി മന്ത്രി

പ്രിയങ്ക എന്ന വീട്ടമ്മയെ അറിയില്ല അവരുടെ മുമ്പില്‍ കടപ്പാടോടെ എന്ന് പറഞ്ഞുകൊണ്ടാണ് അബ്ദുള്ളക്കുട്ടി കുറിപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ എന്ന് വിശേഷിപ്പിക്കുന്നവരെ മുതല്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ വരെ തുറന്നടിച്ചുകൊണ്ടാണ് കുറിപ്പ്.

പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാര്‍ ഓടുമ്പോള്‍ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ടെന്ന് വീട്ടമ്മ വിമര്‍ശിച്ചു. ഈ പുക ഞങ്ങള്‍ സഹിക്കാം, ഒരു കറുത്ത തുണി കണ്ടാല്‍ മുറിയുന്ന ദുരഭിമാനത്തെ ഒരാഴ്ച കൂടി ഞങ്ങള്‍ സംരക്ഷിക്കാം, മാലിന്യ സംസ്‌ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകള്‍ പിന്‍തുടരാം എന്ന് ഒരു വാക്ക് മതി. എന്നാണ് വീട്ടമ്മ കുറിച്ചത്.

 

അബ്ദുള്ള കുട്ടി പങ്കുവെച്ച വീട്ടമ്മയുടെ കുറിപ്പ് ഇങ്ങനെ,

‘മലപോലെ കൂടിയ മാലിന്യത്തെ എങ്ങനെ സംസ്‌കരിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി ? ആധുനികമായ എന്തെങ്കിലും സംവിധാനം ഒരുക്കിയിരുന്നുവോ? വേര്‍തിരിക്കപ്പെട്ട മാലിന്യത്തെ ഒന്നിച്ച് കൂട്ടിയിട്ട് എന്ത് ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായിരുന്നു ആലോചന.? ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കില്‍ സകല ഡാമിന്റേയും ഷട്ടറുകള്‍ ഒറ്റയടിക്ക് തുറന്ന് പ്രളയം സൃഷ്ടിച്ച 2018 ല്‍ നിന്നും നിങ്ങള്‍ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് ഞാന്‍ കരുതും’

‘നാറിയും നീറിയും പുകഞ്ഞ് നില്‍ക്കുന്ന നാട്ടുകാരോട്, ആ ബ്രില്‍ ക്രീം തേച്ച് വലിച്ച് ചീകി സൈദ്ധാന്തിക വിഡ്ഢിത്തം പേറുന്ന തലയുടെ ഉടമ പൊരി വെയിലത്ത് ആരോടോ പ്രതിരോധിക്കുന്ന യാത്രയിലെ അല്‍പ്പത്ത വിസര്‍ജ്ജനം തല്‍സമയം സംപ്രേക്ഷണം ചെയ്ത് കാണിക്കുന്ന ചാനലിന്റെ പ്രതിനിധി അഭിപ്രായം ചോദിക്കുന്നു. പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാര്‍ ഓടുമ്പോള്‍ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ട. കോവിഡ് കാലത്ത് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം നേരിട്ട ഉത്തര്‍പ്രദേശിനെ നോക്കി ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ ഏതെങ്കിലും സാംസ്‌ക്കാരിക നാറികള്‍ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞോ’?

‘ആമസോണ്‍ മഴക്കാട്ടിലെ മഞ്ഞത്തവളയ്ക്ക് ചൂട് കൊള്ളുന്നു എന്ന് വിലപിച്ച് മലയാളത്തില്‍ എഴുതിയ പ്ലക്കാര്‍ഡുമായി ബ്രസീല്‍ എംബസിക്ക് മുന്നില്‍ സാര്‍വ്വദേശീയതയുടെ അണ്ടര്‍വെയര്‍ ഊരി കാണിച്ച ഏതേലും രാഷ്ട്രീയ പരാന്നഭോജികള്‍ ഒരക്ഷരം മിണ്ടിയോ? ഇല്ല.. നിങ്ങള്‍ക്ക് വേണ്ടി അവര്‍ സംസാരിക്കില്ല. രാജാവിനെ പുകഴ്ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന പഴയ കവികളില്‍ നിന്നും അവരാരും ഒരിഞ്ച് വളര്‍ന്നിട്ടില്ല’..!

 

‘നോര്‍വേയിലും നെതര്‍ലാന്റിലും പോകാന്‍ ടിക്കറ്റ് എടുക്കും മുമ്പ് രാഷ്ടീയ പ്രഭു കുടുംബങ്ങള്‍ ഒന്ന് മദ്ധ്യപ്രദേശ് വരെ പോയി വരിക. ഇന്‍ഡോര്‍ എന്ന ഇന്ത്യയിലെ No 1 ക്ലീന്‍ സിറ്റി സന്ദര്‍ശിക്കുക, അവിടെ താമസിക്കുന്ന മലയാളി വീട്ടമ്മമാരോട് ചോദിക്കുക. ഖരമാലിന്യത്തില്‍ നിന്ന് റോഡ് പണിക്കാവശ്യമായ വസ്തുക്കളും അത് ഹോട്ട് പ്രസ്സ് ചെയ്ത് നിര്‍മ്മാണാവശ്യത്തിനുള്ള കട്ടകളും അവിടെ നിര്‍മ്മിക്കുന്നുണ്ട്. ജൈവ മാലിന്യത്തില്‍ നിന്ന് വളവും കീടനാശിനിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പഴയ മാലിന്യക്കൂമ്പാരം ഇരുന്ന സ്ഥലം ഇന്ന് പാര്‍ക്കായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു’.

രണ്ട് നേരം കുളിക്കുന്നു എന്ന മലയാളി അല്‍പ്പത്തം നല്‍കുന്ന ദുരഭിമാനം മാറ്റിവയ്ക്കുക. പഠിക്കാനും പ്രാവര്‍ത്തികമാക്കാനും അനുകരണീയമായ മാതൃകകള്‍ ഭോപ്പാലിലും ഇന്‍ഡോറിലും ധാരാളമുണ്ട്. അതിനാദ്യം കേരളം, ഇന്ത്യയുടെ അയല്‍ രാജ്യമല്ല എന്ന ബോധം വേണം! ഈ പുക ഞങ്ങള്‍ സഹിക്കാം ; ഈ ദുര്‍ഗ്ഗന്ധത്തോട് പൊരുത്തപ്പെടാം, ഒരു കറുത്ത തുണി കണ്ടാല്‍ മുറിയുന്ന ദുരഭിമാനത്തെ ഒരു പോറലും ഏല്‍പ്പിക്കാതെ ഒരാഴ്ച കൂടി ഞങ്ങള്‍ സംരക്ഷിക്കാം, മാലിന്യ സംസ്‌ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകള്‍ പിന്‍തുടരാം എന്ന് ഒരു വാക്ക് മതി. ചുമച്ച് വശംകെട്ട് ദുര്‍ഗന്ധം കൊണ്ട് അസ്വസ്ഥയായ ഒരു വീട്ടമ്മയുടെ ക്ഷമയുടെ അവസാന നിമിഷങ്ങളിലെ അക്ഷരങ്ങളാണിവ’ എന്നാണ് പ്രിയങ്ക പിള്ള എന്ന വീട്ടമ്മയുടെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button