
കാട്ടാക്കട: നിരവധി കേസുകളിൽ പ്രതികളായവർ കഞ്ചാവുമായി അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര തയ്യില്‍ വീട്ടില്‍ പൂട രവി എന്ന രവീന്ദ്രന് (65), വഞ്ചിയൂര്‍ കുന്നുകുഴി വിവേകാനന്ദ നഗറില്‍ സുബയ്യ ഭവനില്‍ ലാലു (42), കടകംപള്ളി ചാക്ക ദൈവപ്പുരവിളാകം വീട്ടില്‍ നിധീഷ് (27), തൈക്കാട് ജഗതി ബണ്ട് റോഡില്‍ റാണി കോട്ടേജില്‍ വിഷ്ണു (21), രാജാജി നഗറില്‍ ഉണ്ണി (42) എന്നിവരാണ് പിടിയിലായത്. മാറനല്ലൂര്‍ പൊലീസ് ആണ് പിടികൂടിയത്.
കൂവളശ്ശേരി ക്ഷേത്രത്തിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.
മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടര്‍ സന്തോഷ്കുമാര്‍, എസ്.ഐ കിരണ്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments