ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ബിഎസ്എൻഎൽ. മറ്റു ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച് സ്പീഡ് കുറവാണെങ്കിലും, സാധാരണക്കാരന് താങ്ങാൻ സാധിക്കുന്ന നിരക്കുകളാണ് ബിഎസ്എൻഎല്ലിൽ ഉള്ളത്. ഇത്തവണ രണ്ട് മാസത്തിലധികം വാലിഡിറ്റി ലഭിക്കുന്ന പുതിയ പ്ലാനുമായാണ് ബിഎസ്എൻഎൽ വരിക്കാരെ ഞെട്ടിച്ചിരിക്കുന്നത്. 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
കിടിലൻ ആനുകൂല്യങ്ങളാണ് 319 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും, നാഷണൽ റോമിംഗും ഈ പ്ലാനിനോടൊപ്പം ലഭിക്കുന്നതാണ്. 10 ജിബി സൗജന്യ ഡാറ്റ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, 300 എസ്എംഎസുകളും ലഭ്യമാണ്. 65 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കോളിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് രണ്ട് മാസത്തിലധികം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: പത്തനംതിട്ടയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു : നിയന്ത്രണങ്ങൾ
Post Your Comments