സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 47,120 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,215 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഇന്നലെയും ഇന്നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 1,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 125 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലകളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഫെബ്രുവരിയിൽ സ്വർണവില താരതമ്യേന കുറവായിരുന്നു.
സംസ്ഥാനത്ത് വെള്ളി വില വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 68.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 549.60 രൂപയാണ്. ഒരു കിലോഗ്രാം വെള്ളിക്ക് 68,700 രൂപയാണ് വില.
Post Your Comments