Latest NewsKeralaNews

കുട്ടനാടിന് എന്തോ പ്രശ്‌നമുണ്ട്: പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്ന് എം വി ഗോവിന്ദൻ

ആലപ്പുഴ: കുട്ടനാട്ടിലെ വിഭാഗീയതയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ പൊതു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ബംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്സിന്റെ വരവോടെ കര്‍ണാടകയില്‍ വികസനം കുതിക്കും, വരുന്നത് വന്‍ തൊഴിലവസരങ്ങള്‍: നരേന്ദ്ര മോദി

ആലപ്പുഴ ഒരിക്കൽ കടുത്ത വിഭാഗീയത ഉണ്ടായ ജില്ലയാണ്. പലരും പാർട്ടി വിട്ടു പോയി. പാർട്ടി വിട്ടു പോയവരെ തിരിച്ച് കൊണ്ടുവരും. മാറി നിൽക്കുന്നവരെ ഒപ്പം നിർത്തും. കുട്ടനാടിന് എന്തോ പ്രശ്‌നമുണ്ടെന്നും ആ പ്രശ്‌നം എന്താണെന്ന് അറിഞ്ഞ് അതെല്ലാം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മറന്ന് പ്രവർത്തിക്കാൻ ഒരിക്കലും അനുവദിക്കില്ല. ഫലപ്രദമായി തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ലഹരിമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയത് പ്രമുഖ നടി: മധ്യവയസ്കർ പീഡിപ്പിച്ച് ആശുപത്രിക്ക് സമീപം തള്ളിയ യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button