ബെംഗളൂരു: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനം ജനജീവിതം ഏളുപ്പത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയ്ക്ക് കര്‍ണാടകയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം എക്സ്പ്രസ്വേയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട യുവാക്കള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളും.
ഇത്തരം പദ്ധതികള്‍ കര്‍ണാടകയില്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റും. ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10-ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സ്പ്രസ് വേ സഞ്ചരിക്കുന്ന രാംനഗര്‍ മുതല്‍ മാണ്ഡ്യ വരെയുള്ള സ്ഥലങ്ങളില്‍ ടൂറിസം മേഖലയുടെ സാധ്യതയും വര്‍ദ്ധിക്കും. ഒട്ടനവധി പദ്ധതികളിലൂടെ കര്‍ണാടക ഇന്ന് മാറ്റത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments