മെഡിക്കൽ കോളജ്: വീട്ടമ്മയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ പിആർഎ 53 പ്രശാന്തിയിൽ സന്ധ്യ (50)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11-ന് വീടിനുള്ളിലെ കിടപ്പുമുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.
അഞ്ചുമാസം മുമ്പാണ് കരിക്കകം സ്വദേശിനിയായ സന്ധ്യ വിവാഹിതയായത്. റിട്ട. അധ്യാപകനായ രഘുനാഥൻ നായരെ ആണ് സന്ധ്യ വിവാഹം ചെയ്തത്. ദാമ്പത്യ ബന്ധത്തിലെ സ്വരച്ചേർച്ച ഇല്ലായ്മയും മാനസിക സംഘർഷവുമാകാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മെഡിക്കൽ കോളജ് പൊലീസ് പറയുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments