ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടാറ്റ ടെക്നോളജീസ്, പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഓഫർ ഫോർ സെയിലിലൂടെയാണ് ഓഹരി വിൽപ്പന നടത്തുക.
പ്രമോട്ടർമാരുടെ കൈവശമുള്ള 9,57,08,984 ഓഹരികളാണ് ഓഫർ ഫോർ സെയിലിലൂടെ വിൽക്കുന്നത്. ഇവയിൽ ടാറ്റ മോട്ടോഴ്സിന്റെ 81.13 ദശലക്ഷം ഇക്വിറ്റി ഷെയറുകളും, ആൽഫ ടിസി ഹോൾഡിംഗ്സ് പിടിഇ ലിമിറ്റഡിന്റെ 9.71 ദശലക്ഷം ഓഹരികളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സിന്‍റെ ഉപസ്ഥാപനം കൂടിയാണ് ടാറ്റ ടെക്നോളജീസ്.
Also Read: മീഡിയാ വണ്ണിൽ നിന്നും പടിയിറങ്ങിയ സ്‌മൃതി പരുത്തിക്കാട് ഇനി ഈ ചാനലിൽ തിളങ്ങും
പ്രധാനമായും ഓട്ടോ മോട്ടീവ്, എയ്റോ സ്പേസ്, വ്യാവസായിക ഹെവി മെഷീനുകൾ തുടങ്ങിയവയുടെ എൻജിനീയറിംഗ് യൂണിറ്റാണ് ടാറ്റ ടെക്നോളജീസ്. 2022 ഡിസംബറിൽ ടാറ്റാ ടെക്നോളജീസിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കാൻ ടാറ്റാ മോട്ടോഴ്സ് അനുമതി നൽകിയിരുന്നു.
Post Your Comments