Latest NewsKeralaNews

കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഓപ്പറേഷൻ പ്യുവർ വാട്ടർ: പരിശോധനയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങൾ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമേ ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

Read Also: സ്വർണക്കടത്തിൽ കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു: കേരള സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് അമിത് ഷാ

വിവിധ കമ്പനികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ ഉൾപ്പടെയുളള നടപടികൾ സ്വീകരിക്കുന്നതാണ്. കുപ്പി വെളളം വെയിൽ ഏൽക്കുന്ന രീതിയിൽ വിതരണം നടത്തിയ 2 വാഹനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. കടകളിലും മറ്റും കുപ്പി വെളളം വെയിൽ ഏൽക്കാത്ത രീതിയിൽ സൂക്ഷിച്ച് വിൽപന നടത്തേണ്ടതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ജയ ലക്ഷ്മി ജയിലിലേയ്ക്ക്…’: ആ ചാനലിനെതിരെ മാനനഷ്ടകേസ് കൊടുക്കാതിരുന്നത് പണം ഇല്ലാത്തത് കൊണ്ടെന്ന് പി.കെ ജയലക്ഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button