KeralaLatest NewsNews

സ്വർണക്കടത്തിൽ കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു: കേരള സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് അമിത് ഷാ

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വർണക്കടത്തിൽ അടക്കം കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2024 തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ല: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍, കോളജ് താല്‍കാലികമായി അടച്ചു

രണ്ടാം തീയതി കത്തിയ തീ ഇതുവരെ കെടുത്താൻ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. കേരളത്തിൽ പരസ്പരം മത്സരിച്ച് ത്രിപുരയിൽ ഒന്നിച്ചു മത്സരിച്ചവരാണ് കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും. എന്നാൽ ത്രിപുരയിലെ ജനങ്ങൾ ഇവരെ പരാജയപ്പെടുത്തി വൻ വിജയമാണ് ബിജെപിയ്ക്ക് സമ്മാനിച്ചത്. ലോകത്ത് കമ്മ്യൂണിസവും രാജ്യത്ത് കോൺഗ്രസും അവസാനിച്ചെന്നും 2024ൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ചാൽ കേരളത്തെയും രാജ്യത്തെയും മികച്ചതും സുരക്ഷിതവുമായ പ്രദേശമാക്കിമാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്സിന്റെ വരവോടെ കര്‍ണാടകയില്‍ വികസനം കുതിക്കും, വരുന്നത് വന്‍ തൊഴിലവസരങ്ങള്‍: നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button