AlappuzhaLatest NewsKeralaNattuvarthaNews

സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ച്ചു : യുവാവ് അറസ്റ്റിൽ

ക​രു​വാ​റ്റ, അ​നി​ഴം വീ​ട്ടി​ൽ സി​ജു​രാ​ജ് (ആ​ട് സി​ജു) ആണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യത്

ഹ​രി​പ്പാ​ട്: സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യും ക​ത്തി ​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടാം പ്ര​തി അറസ്റ്റിൽ. ക​രു​വാ​റ്റ, അ​നി​ഴം വീ​ട്ടി​ൽ സി​ജു​രാ​ജ് (ആ​ട് സി​ജു) ആണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യത്. ഒ​ന്നാം പ്ര​തി​യാ​യ ശ്രു​തി വി​ഷ്ണു​വി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : ‘അവൾ കരാട്ടെയാണ് സാറേ, കളിയാക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു, ഞങ്ങളെ ചവിട്ടിക്കൂട്ടി’: പ്രതികൾ പറയുന്നു

കു​മാ​ര​പു​രം കെ.​കെ.​കെ.​വി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഇയാൾ മർദ്ദിച്ചത്. സ്കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി​ക​ൾ കു​ട്ടി​ക​ൾ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ആ​ക്ര​മിക്കുക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തു​ ക​ണ്ട്​ അ​തു​വ​ഴി വ​ന്ന​വ​ർ വാ​ഹ​നം നി​ർ​ത്തി​യ​തോ​ടെ പ്ര​തി​ക​ൾ പി​ന്തി​രി​യു​ക​യു​മാ​യി​രു​ന്നു. സി.​സി ടി.​വി​യും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് ഹ​രി​പ്പാ​ട് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ, എ.​എ​സ്.​ഐ സു​ജി​ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ഞ്ജു, ചി​ത്തി​ര, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ദ്, സോ​നു ജി​ത്തു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button