പത്തനംതിട്ട: വസ്തുവിന്റെ അതിരു തെളിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ ആശാ രാജുവിനെ മര്‍ദിച്ച ളാഹ വെട്ടിച്ചുവട്ടില്‍ ബാലന്റെ മകന് ശരത് ലാലിനെ(32)യാണ് അറസ്റ്റ് ചെയ്തത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ചൈനയും കൈലാസവും തമ്മിലുള്ള ബന്ധത്തിനായി ഉറ്റുനോക്കുന്നു, ചൈനയെ പരമശിവൻ അനുഗ്രഹിക്കട്ടെ എന്ന് നിത്യാനന്ദ
ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ശരത് ലാല്‍. രാജു വനഭൂമിയോടു ചേര്‍ന്ന അതിര് വൃത്തിയാക്കുന്നതിനിടെ, അയല്‍വാസി അജയനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അജയന് വീടിനു മുന്നില്‍ നിന്ന് അസഭ്യം വിളിക്കുകയും തുടര്‍ന്ന് ശരത്തിനെ ഫോണ്‍ ചെയ്ത് വരുത്തുകയും ചെയ്തു. ശരത് യുവതിയെ പിടിച്ചുതള്ളി താഴെയിട്ട ശേഷം ഷൂ ഇട്ട കാലുകൊണ്ട് വലതുകാലില്‍ ചവിട്ടി പരിക്കേല്പിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പെരുനാട് പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രതികള്‍ക്കായുള്ള അന്വേഷണത്തില്‍ ളാഹയില്‍ നിന്നാണ് ശരത്ലാലിനെ കസ്റ്റഡിയില്‍ എടുത്തത്. ഒന്നാം പ്രതി അജയന് ഒളിവിലാണ്. പെരുനാട് പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments