Latest NewsKerala

എംവി ഗോവിന്ദന്റെ ജാഥ, കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിച്ചു: ജാഥയ്‌ക്കെത്തിയില്ലെങ്കിൽ നടപടിയെന്ന് ഭീഷണി: കര്‍ഷകര്‍

കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പേരില്‍ കുട്ടനാട്ടില്‍ കൊയ്ത്ത് നിർത്തിച്ചതായി ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്ന കൊയ്ത്താണ് നിര്‍ത്തിച്ചത്. 12 മണിയോടെ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയാണ് കൊയ്ത്ത് നിര്‍ത്തിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ല് ചുമട്ടു തൊഴിലാളികളെയും ഇവർ ഭീഷണിപ്പെടുത്തി.കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്നായിരുന്നു ഭീഷണി.

നെടുമുടിയിലെ സ്വീകരണത്തിൽ എത്താനാവില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ജോലിക്കെത്തേണ്ടതില്ലെന്ന് ലോക്കൽ സെക്രട്ടറി പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലിൽ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്.

പാർട്ടി പരിപാടിക്ക് വന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. കൂടാതെ ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് എംവി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button