KeralaLatest NewsNews

സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി ഡോ. സിസാ തോമസിന് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി ഡോ. സിസാ തോമസിന് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സറുടെ ചുമതല ഏറ്റെടുത്തതിലാണ് നടപടി. കേരള സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

കഴിഞ്ഞവര്‍ഷം നവംബര്‍ നാലിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കെയാണ് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സിസ- വിസി ചുമതല ഏറ്റെടുത്തത്. ഇത് സര്‍ക്കാരിന്റെ അതൃപ്തിക്കിടയാക്കി. സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ സിസക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് ഈയിടെ സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ രാജ്ഭവന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന പദവിക്കൊപ്പം അധികമായാണ് വിസിയുടെ താത്ക്കാലിക ചുമതല കൂടി സിസാ തോമസിന് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button