ഭോപ്പാല്‍ : ഡ്യൂട്ടിക്കിടെ സിനിമാ ഡയലോഗ് പറഞ്ഞ പൊലീസുകാരന്‍ പുലിവാല് പിടിച്ചു. പൊലീസ് ജീപ്പിലെ മെഗാഫോണിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ ഷോലെ ‘യിലെ പഞ്ച് ഡയലോഗ് പറഞ്ഞതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ കല്യാണ്‍പുര സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ആയ കെ.എല്‍. ദാംഗിയ്ക്ക്. പൊലീസ് ജീപ്പില്‍ ഘടിപ്പിച്ച മെഗാഫോണിലൂടെയായിരുന്നു ഉദ്യോഗസ്ഥന്റെ ഷോലെ സിനിമയിലെ മാസ് ഡയലോഗ്. മധ്യപ്രദേശിലെ ജാബുബ ജില്ലയില്‍ പെട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.
ഇയാളുടെ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.ഷോലെ സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ് പൊലീസുകാരന്‍ വിളിച്ചുപറഞ്ഞത്. ‘എന്റെ കുഞ്ഞ് ഉറങ്ങിക്കോ അല്ലെങ്കില്‍ ഗബ്ബാര്‍ വരും’ എന്ന ഡയലോഗില്‍ ചെറിയ മാറ്റം വരുത്തിയായിരുന്നു പൊലീസുകാരന്റെ അനൗണ്‍സ്‌മെന്റ്.
‘കല്യാണ്‍പുരയിലെ 50 കിലോമീറ്റര്‍ ആപ്പുറത്ത് നിന്നാണ് ഒരു കുട്ടി കരയുന്നതെങ്കില്‍ അവരുടെ അമ്മമാര്‍ അവരോട് പറയുന്നു ഉറങ്ങുക അല്ലെങ്കില്‍ ഡാംഗി വരും’ എന്നതായിരുന്നു പൊലീസുകാരന്റെ അനൗണ്‍സ്‌മെന്റ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജാബുവ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ആനന്ദ് സിംഗ് പറഞ്ഞു. വീഡിയോ കാണാം:
#WATCH | MP: KL Dangi, in-charge of Kalyanpura police station in Jhabua, says, “Kalyanpura se 50-50 km ki duri par jab bachcha rotaa hai to maa kehti hai chup ho ja beta nahi to Dangi aa jayega”.
“A show-cause notice has been issued to him,” says Jhabua ASP Anand Singh. (15.11) pic.twitter.com/FCEN0EKm8D
— ANI (@ANI) November 15, 2020
Post Your Comments