തിരുവനന്തപുരം : കാശുവാങ്ങി പ്രൊഫഷണലായി അവതാരിക എഴുതിത്തരുമോയെന്ന് ഒരു യുവ കവയത്രിയുടെ അന്വേഷണമാണ് കവി റഫീഖ് അഹമ്മദിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൈസ വാങ്ങി പുസ്തകം അച്ചടിക്കുക ,അവതാരിക എഴുതുക , പഠനം എഴുതുക എന്നിത്യാദി കലാപരിപാടികൾ ധാരാളമായി നടക്കുന്നുവെന്ന വസ്തുതയാണ് റഫീഖ് അഹമ്മദിൻ്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
read also: യേശുക്രിസ്‌തുവാണെന്ന് സ്വയം പ്രഖ്യാപിച്ച് എലിയു!! കുരിശില്‍ തറയ്‌ക്കാന്‍ ഒരുങ്ങി നാട്ടുകാര്‍
കവിയുടെ പോസ്റ്റ് പൂർണ്ണ രൂപം
ഒരു യുവ കവയത്രി ഇന്ന് എന്നെ ഫോണിൽ വിളിച്ച് ചോദിക്കുകയാണ്:
‘സാർ പ്രൊഫഷണലായി അവതാരിക എഴുതിക്കൊടുക്കുമോ?’
എനിക്ക് മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞു.
അതായത് ഫീസ് വാങ്ങിയിട്ട് …
ഒരു കുന്നം കുളം കാരനായിരുന്നിട്ടും ചുരുളി ഭാഷ നല്ലപോലെ അറിയാമായിരുന്നിട്ടും മാന്യമായ ഭാഷയിൽ തന്നെയാണ് മറുപടി പറഞ്ഞത്.
ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയിലേക്കായി കുറിയ്ക്കുന്നു. ഒരുത്തനും ഒരുത്തിയും അവതാരികയ്ക്കു വേണ്ടി എന്നെ വിളിക്കരുത്. അത് എൻ്റെ പണിയല്ല. എത്ര ഉദാത്തമായ കവിത ആയിക്കോട്ടെ. ഞാൻ അവതാരിക പ്പണിക്ക് ഇല്ല. ദയവായി എന്നെ വെറുതെ വിടണം.’
Leave a Comment