NattuvarthaLatest NewsKeralaNews

എല്ലാ മതക്കാർക്കും വിവിധ ജില്ലകളിലെ ആരാധനാലയങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ കെ റയിൽ: ഹരീഷ് പേരടി

തിരുവനന്തപുരം: റഫീഖ് അഹമ്മദിന്റെ കെ റയിൽ വിരുദ്ധ കവിതയെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാൻ വേഗത്തിൽ ഓടുന്ന വണ്ടി വേണമെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.

Also Read:വാക്‌സിനേഷനെതിരെ വന്‍ പ്രതിഷേധം: ആയിരങ്ങള്‍ തെരുവിലിറങ്ങി

‘കവികൾക്ക് കവിയരങ്ങിലേക്ക് വേഗത്തിൽ എത്താനും സിനിമയിലെ ഗാനരചയിതാക്കൾക്ക് ഓടിയോടി കൂടുതൽ പാട്ടെഴുതാനും വേണ്ടിയല്ല കെ.റെയിൽ. സാധരണ മനുഷ്യർക്ക് അവയവദാനത്തിനുവേണ്ടി, ദൂര സ്ഥലങ്ങളിൽ പോയി ഇൻറ്റർവ്യൂവിൽ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ, ദിവസം രണ്ട് കളികൾ മാത്രം എടുക്കാൻ യോഗമുണ്ടായിരുന്ന നാടകക്കാർക്കും മിമിക്രിക്കാർക്കും ഗാനമേളക്കാർക്കും ദിവസം നാല് കളിയെങ്കിലും എടുക്കാൻ വേണ്ടി, എല്ലാ മത വിശ്വാസികൾക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ വേണ്ടി’, ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘മരണമെത്തുന്ന നേരത്ത് നിയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ’, കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാൻ വേഗത്തിൽ ഓടുന്ന വണ്ടി വേണം. കെ.റെയിൽ വേണം. ‘ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ’, ഗന്ധം അവളുടെ ഫോട്ടോ നോക്കിയാൽ ഉണ്ടാവില്ല. അവളുടെ ഗന്ധം ഉണ്ടാവണെമെങ്കിൽ ദൂരത്തുള്ള അവൾ നിങ്ങളുടെ അടുത്തെത്തി നിങ്ങൾ അവളെ ശ്വസിക്കണം. അതിന് വേഗത്തിൽ ഓടുന്ന വണ്ടിവേണം, കെ.റെയിൽ വേണം.

കവികൾക്ക് കവിയരങ്ങിലേക്ക് വേഗത്തിൽ എത്താനും സിനിമയിലെ ഗാനരചയിതാക്കൾക്ക് ഓടിയോടി കൂടുതൽ പാട്ടെഴുതാനും വേണ്ടിയല്ല കെ.റെയിൽ. സാധരണ മനുഷ്യർക്ക് അവയവദാനത്തിനുവേണ്ടി, ദൂര സ്ഥലങ്ങളിൽ പോയി ഇൻറ്റർവ്യൂവിൽ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ, ദിവസം രണ്ട് കളികൾ മാത്രം എടുക്കാൻ യോഗമുണ്ടായിരുന്ന നാടകക്കാർക്കും മിമിക്രിക്കാർക്കും ഗാനമേളക്കാർക്കും ദിവസം നാല് കളിയെങ്കിലും എടുക്കാൻ വേണ്ടി, എല്ലാ മത വിശ്വാസികൾക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ വേണ്ടി, നിരീശ്വരവാദികൾക്കും പരിസ്ഥിതി വാദികൾക്കും വിവിധജില്ലകളിൽ നടക്കുന്ന അവരുടെ സമ്മേളനങ്ങളിൽ ഓടിയോടി പ്രസംഗിക്കാൻ വേണ്ടി, വിവിധ ജില്ലകളിലുള്ള യുഡിഎഫ് നേതാക്കൾക്ക് തിരുവനന്തപുരത്തെ സർക്കാർ വിരുദ്ധ സമരങ്ങളിൽ പെട്ടന്ന് എത്താൻ വേണ്ടി, ഇങ്ങിനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാൻ കെ.റെയിൽ വന്നേ മതിയാവു. അതുകൊണ്ട് കവിതകൾ ഇനി കെ.റെയിലിന്റെ ഏ.സി.സീറ്റിൽ ഇരുന്ന് എഴുതിയാൽ മതി. ‘വികസനം കൊണ്ട് മാത്രം മുളക്കുന്ന നൻമകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിൽ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button