പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരിയിൽ ഇവ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും, മാർച്ച് 14- ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. അതേസമയം, തിരഞ്ഞെടുത്ത രാജ്യാന്തര വിപണിയിൽ ഈ ഹാൻഡ്സെറ്റ് ഫെബ്രുവരിയിൽ തന്നെ എത്തിയിരുന്നു. ഇവയുടെ പ്രധാന സവിശേഷതകൾ അറിയാം.
6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഡിസ്പ്ലേ ഹോൾ പഞ്ച് കട്ട്ഔട്ട് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം 256 ജിബി ടോപ് സ്റ്റോറേജുളള ടോപ്പ് എൻഡ് വേരിയന്റിന് ഏകദേശം 24,700 രൂപ വില പ്രതീക്ഷിക്കാവുന്നതാണ്. ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വിൽപ്പന നടക്കുക.
Post Your Comments