പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാൻ തുടങ്ങി മെറ്റ. ടെക്സ്റ്റ് ബേസ്ഡ് കണ്ടെന്റിന് പ്രാധാന്യം കൊടുത്തുള്ള ആപ്ലിക്കേഷനാണ് മെറ്റ വികസിപ്പിക്കുക. ആക്ടിവിറ്റി പബ് എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോൾ അനുസരിച്ചുള്ളതായിരിക്കും പുതിയ ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, P92 എന്നാണ് ആപ്പിന് നൽകിയിരിക്കുന്ന കോഡ് നെയിം. കൂടാതെ, ഈ ആപ്പ് ഇൻസ്റ്റഗ്രാമിന് കീഴിൽ ബ്രാൻഡ് ചെയ്യപ്പെട്ടേക്കും.
ആപ്പ് ഇൻസ്റ്റാഗ്രാമിന് കീഴിൽ ബ്രാൻഡ് ചെയ്യപ്പെടുന്നതിനാൽ ഇൻസ്റ്റഗ്രാം യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയുന്നതാണ്. അതേസമയം, ഈ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റ പങ്കുവെച്ചിട്ടില്ല. നിലവിൽ, വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ ട്വിറ്റർ നേരിയ തോതിൽ പരാജയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെറ്റ പുതിയ ബിസിനസ് തന്ത്രവുമായി എത്തുന്നത്.
Post Your Comments