News

കൊച്ചി വിഷപ്പുക ടൂറിസം മേഖലയ്ക്ക് തിരിച്ചടി, പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വിദേശ മാധ്യമങ്ങള്‍

എറണാകുളം: ബ്രഹ്മപുരം തീപിടുത്തം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേരളത്തിലേക്ക് യാത്ര പ്ലാന്‍ ചെയ്ത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ബുക്കിംഗ് റദ്ദാക്കി തുടങ്ങി. കൊച്ചിയിലെ വിഷപ്പുകയെ കുറിച്ച് ആഗോള മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യത്തൊടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീപിടിത്തവും വിഷപ്പുകയും ആഴ്ചയൊന്ന് കഴിഞ്ഞിട്ടും കെടുത്താനാകാത്തതും ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ അനാസ്ഥയും ആഗോളതലത്തില്‍ ചര്‍ച്ചയായത് കേരള ടൂറിസത്തിന് വലിയ ക്ഷീണം സമ്മാനിക്കും. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി.

Read Also: കുട്ടികൾ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ചിട്ടേയില്ല, അതിന്റെ ഭയാനകവിപത്തിനെ കുറിച്ച് വായിച്ചു- ബിജിബാൽ

കൊച്ചി മലിനമായത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ടൂറിസം, വ്യവസായം, ഐ.ടി, സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏത് മേഖലയെടുത്താലും കൊച്ചി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയുടെ അന്തരീക്ഷമാകെ മലിനമായതൊടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പോലും കൊച്ചി വിടാന്‍ ആലോചിക്കുന്നതായാണ് കമ്പനികളുമായി ബന്ധമുള്ള വൃത്തങ്ങള്‍ സൂചിക്കുന്നത്. ബ്രഹ്മപുരത്തെ തീയും പുകയും അണയ്ക്കാന്‍ ജില്ലാഭരണകൂടം കാട്ടിയ കെടുകാര്യസ്ഥതയെ അതിരൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button