കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരതകളിലൊന്നാണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന് നേരെ നടന്ന ആക്രമണം. 13 വർഷം മുമ്പ് നടന്ന കൈവെട്ട് കേസിലെ മുഖ്യപ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എൻ.ഐ.എ. സവാദിനെ കുറിച്ച് വിവരം നൽകുന്നർക്ക് 10 ലക്ഷം രൂപയാണ് എൻ.ഐ.എ പരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫസറായ ടി.ജെ.യെ വെട്ടിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2010 ജൂലൈയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ആണ് ജോസഫിന്റെ വലംകൈ വെട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ ജോസഫിന്റെ വീടിന് സമീപത്തായിരുന്നു കേരളത്തെ നടുക്കിയ ആക്രമണം. പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന ജോസഫിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
Also Read:മഹീന്ദ്ര: റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ വില വർദ്ധിപ്പിച്ചു
അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കൊടുംക്രൂരത. 2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്നായിരുന്നു കൊലപാതകികൾ ആരോപിച്ചത്. വിവിധ മുസ്‌ലിം സംഘടനകൾ ചോദ്യപേപ്പറിന്റെ പകർപ്പുകൾ പ്രചരിപ്പിച്ചതോടെയാണ് വിഷയം വിവാദമായത്.
സംഭവം വിവാദമായതോടെ കോളേജധികാരികൾ ജോസഫിനെ തള്ളിപ്പറഞ്ഞു. ഇതോടെ മറ്റ് വഴിയില്ലാതെ ജോസഫ് മാഷ് ഒളിവിൽ പോയി. സംഭവത്തിൽ മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയ കേസ് എടുത്തു. ചോദ്യപ്പേപ്പറിൽ ഭ്രാന്തൻ എന്നതിനു പകരമായി മുഹമ്മദെന്ന പേർ ഉപയോഗിച്ചത് നബിയെ ഉദ്ദേശിച്ചല്ലെന്നായിരുന്നു ജോസഫ് വിശദീകരിച്ചത്. പക്ഷെ, ഇത് ആരും അംഗീകരിച്ചില്ല.
മാർച്ച് 26-ന് ജോസഫിനെ ന്യൂമാൻ കോളേജ് അധികൃതർ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പോലീസ് മാഷിനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ, ജൂലായ് 4-നാണ് ഒരു കൂട്ടം തീവ്ര ഇസ്‌ലാമിസ്റ്റുകൾ ജോസഫിനെ ആക്രമിച്ച് അദ്ദേഹത്തിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. കാർ തടഞ്ഞ ഏഴംഗ സംഘം ആദ്യം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജോസഫിനെ കാറിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റുകയുമായിരുന്നു.
സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാനിന്റെ ഉടമസ്ഥനതിരെയും കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് കുടുംബം ഏറെ കഷ്ടതകൾ അനുഭവിച്ചു. മാനസിക സംഘർഷം താങ്ങാനാകാതെ ജോസഫ് മാഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേസ് ഏറ്റെടുത്തത്.
Post Your Comments