കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിൽ മുപ്പത്തിയഞ്ച് ക്രിസ്ത്യന്‍ വിശ്വാസികളെ കൊലപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പ്രസ്താവനയും ഇറക്കുകയും ഈ ക്രൂരതയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. തീവ്രവാദികളുടെ വാര്‍ത്താ ഏജന്‍സിയായ ആമാകാണ് പ്രസ്താവന പുറത്തിറക്കിയത്.
read also: ഒരുത്തനും ഒരുത്തിയും അവതാരികയ്ക്കു വേണ്ടി എന്നെ വിളിക്കരുത്: പ്രകോപിതനായി കവി റഫീഖ് അഹമ്മദ്
കിവു പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ തോക്കുകളും കത്തികളും ഉപയോഗിച്ച് ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇത് പോലെ ആക്രമണം ഇവിടെ നടന്നിരുന്നു. ഈ കൂട്ട കൊലപാതകത്തില്‍ ഐക്യരാഷ്ട്ര സഭ അപലപിച്ചിരുന്നു.
Post Your Comments