പത്ത് ദിവസമായി കൊച്ചി വിഷപ്പുക ശ്വസിക്കുകയാണ്. ഒരു ജനതയുടെ ദുരിത തീ അണയ്ക്കാൻ ഇതുവരെ ആയിട്ടും ഭരണകൂടത്തിന് സാധിച്ചിട്ടില്ല. എന്തിനധികം പറയുന്നു, സംസ്ഥാനത്തിലെ ഒരു ജില്ലയിൽ വിഷപ്പുക പടർന്നുപിടിച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാൻ കൂടി തയ്യാറായിട്ടില്ല. മന്ത്രി പി രാജീവ് അടക്കമുള്ളവർ ‘വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെ’ന്ന് പറഞ്ഞ് സംഭവത്തെ നിസ്സാരവത്ക്കരിക്കാനുള്ള ശ്രമങ്ങളും നടന്നു. ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിൽ തീ ആളിപ്പടർന്ന് കൊച്ചി നഗരം മുഴുവൻ വിഷപ്പുക ആയ സംഭവത്തിൽ മുഖം രക്ഷിക്കാൻ സർക്കാർ കളക്ടറെ സ്ഥലം മാറ്റിയിരുന്നു.
എന്നാൽ, അതുകൊണ്ടൊന്നും തീരുന്നതല്ല ഈ വിഷപ്പുകയെന്ന് ഭരണകൂടം തിരിച്ചറിഞ്ഞുവെങ്കിലും, പ്രതിവിധികളൊന്നുമില്ല. 10 ദിവസം കഴിഞ്ഞിട്ടും ഒരു ജനതയുടെ ദുരിത തീ അണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളെന്ത് മനുഷ്യരാണ്….?. ചോദിക്കുന്നത് സി.പി.എമ്മിന് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. ചോദ്യം ഇവിടുത്തെ സർക്കാരിനോടും. മനുഷ്യനാകണം എന്ന് പാർട്ടി പരിപാടികളിൽ മൈക്ക് വെച്ച് പാടിയാൽ പോര. മനുഷ്യനാകണം, സഹജീവിയുടെ ദുരിതമറിയുന്ന പച്ചയായ മനുഷ്യൻ. ഇപ്പോഴുയരുന്ന ഈ പ്രതിഷേധത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. കേരളത്തിൽ ഇത്രയും വലിയൊരു ദുരിതം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി, ഇന്നലെ ത്രിപുരയിൽ ഇടത് രാജ്യസഭാ എംപിമാർക്ക് എതിരെ അക്രമം ഉണ്ടായതിനെ കുറിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഇതാണ് വ്യാപക വിമർശനത്തിന് കാരണമായത്.
ആണവ ബോംബിനു തുല്യമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, ഇതിന്റെ ദുരിതം അവിടുത്തെ ജനതയെ ജീവിതകാലം മുഴുവൻ വേട്ടയാടാം എന്നും, എന്തിനേറെ അടുത്ത തലമുറകൾക്ക് പോലും ദോഷം ചെയ്തേക്കാം എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. പക്ഷെ കൊച്ചിയിലെ ജനതയെ കുറിച്ച് ഭരണകൂടത്തിന് വലിയ ആകുലതകൾ ഒന്നുമില്ല. വലിയ കോലാഹലങ്ങൾ ഇല്ലാതെ പ്രതിപക്ഷം വിമർശിക്കുന്നുണ്ട്. വിനയൻ, വിജയ് ബാബു, ജോയ് മാത്യു, സജിത മഠത്തിൽ തുടങ്ങിയവർ തങ്ങളുടെ അവസ്ഥ വിവരിച്ച് രംഗത്ത് വന്നെങ്കിലും ‘ബിഗ്’ താരങ്ങൾക്ക് മാത്രം മിണ്ടാട്ടമില്ല.
കോർപറേഷനും, സംസ്ഥാനവും ഭരിക്കുന്നത് ഇടത്പക്ഷം ആയത് കൊണ്ട് മാധ്യമങ്ങൾ ന്യായീകരണ തൊഴിലാളികളുടെ വേഷത്തിൽ കിടന്ന് ന്യായീകരണം ആണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പടർന്നിരിക്കുന്നത്. കണ്ണ് ചൊറിച്ചിൽ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുമായി നിരവധി പേരാണ് ചികിത്സ തേടിയത്. വിഷപ്പുകക്ക് ഇതുവരേയും യാതൊരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ ബ്രഹ്മപുരത്തെ തീ കേരളത്തിന് തെളിയിച്ച് കൊടുക്കുന്നത്, ഈ സർക്കാർ ഒരു പരാജയമാണെന്നാണ്.
സർക്കാർ പരാജയപ്പെടുന്നിടത്ത്, കോടതി സ്വമേധയാ ഇടപെടുകയാണ്. ബ്രഹ്‌മപുരത്ത് കോടതി നിരീക്ഷണം ശക്തമാകുന്നു. സാഹര്യങ്ങള്‍ മനസിലാക്കാന്‍ ഹൈക്കോടതി നീരീക്ഷണ സമിതി രൂപീകരിച്ചു. ശുചിത്വമിഷന്‍ ഡയറക്ടറും തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറും കളക്ടര്‍, പിസിബി ഉദ്യോഗസ്ഥര്‍, കെല്‍സ സെക്രട്ടറി എന്നിവര്‍ സമിതിയിലുണ്ട്. സമിതി 24 മണിക്കൂറിനകം ബ്രഹ്‌മപുരം സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ബ്രഹ്‌മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് കോര്‍പറേഷനോട് കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. എത്രനാള്‍ പുകസഹിക്കണമെന്ന് ചോദിച്ച കോടതി നിലവിലെ അവസ്ഥ ഓണ്‍ലൈനായി കാണണമെന്നും അറിയിച്ചു.
Post Your Comments