MalappuramLatest NewsKeralaNattuvarthaNews

14കാരനെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 16 വർഷം തടവും പിഴയും

പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫിനെ (53) ആണ് കോടതി ശിക്ഷിച്ചത്

പെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫിനെ (53) ആണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.

Read Also : മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും വീടുകളിൽ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ?: വിമർശനവുമായി നിർമ്മാതാവ്

2019-ല്‍ കൊളത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ മധു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയിലിൽ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.

പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button