റിയാദ്: തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ച രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. മക്ക പ്രവിശ്യയിലാണ് ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയത്. സൗദി പൗരന്മാരായ അലി ബിൻ ഉമർ ബിൻ മൂസ അൽഅഹ്മരി, ഇബ്രാഹിം ബിൻ അലി ബിൻ മർഇ ഹുറൂബി എന്നിവർക്കാണ് വധശിക്ഷ നൽകിയത്. ഇവർ ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി ആയുധങ്ങളും വെടിയുണ്ടകളും ലഭ്യമാക്കുകയും സുരക്ഷാ സൈനികരെ വധിക്കാൻ ലക്ഷ്യമിട്ട് സുരക്ഷാ വകുപ്പ് കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Read Also: ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്ന് നിർദ്ദേശം
ഇബ്രാഹിം ഹുറൂബി ഭീകര സംഘാംഗങ്ങൾക്ക് ധന, മാനസിക പിന്തുണ നൽകുകയും വിധ്വംസക പ്രവർത്തനങ്ങൾക്ക് വേണ്ടി ബോംബുകൾ നിർമ്മിക്കാൻ ശ്രമിക്കുകയും സുരക്ഷാ സൈനികരെയും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ട് ചാവേറാക്രമണത്തിന് പദ്ധതിയിടുകയും ചെയ്തുവെന്നും അധികൃതർ കണ്ടെത്തി.
Post Your Comments