Latest NewsKeralaNews

ആലപ്പുഴയില്‍ 9 കടകളിൽ മോഷണം; ഉണക്കമീൻ കടയിൽ നിന്ന് മുപ്പതിനായിരം രൂപ കവര്‍ന്നു 

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 9 കടകളിൽ കവര്‍ച്ച. ബുധനാഴ്ച രാത്രിയിലാണ് പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യൻ പള്ളിക്ക് സമീപമുള്ള ഡാറാ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന ഉണക്കമത്സ്യം കട ഉള്‍പ്പെടെയുള്ള 9 കടകളില്‍ മോഷണം നടന്നത്. ഉണക്കമത്സ്യം വിൽപ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയില്‍ നിന്നും 30, 000 രൂപയോളം നഷ്ടമായി.

സമീപത്തെ പലചരക്ക് കടകളിലും മോഷണം നടന്നു. ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളും സൗത്ത് പൊലീസ് പരിശോധിച്ച് വരുകയാണ്. മാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button