
തൃശൂർ: കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ദിഖ് ബാകവിയെ(43) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇയാൾ പലതവണ മദ്രസയിൽ വച്ച് ആൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെ അധ്യാപകരോടാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.
തുടർന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരേ കേസെടുത്തത്.
Post Your Comments