Latest NewsUAENewsInternationalGulf

മുൻ ഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ചു: യുവാവിനെതിരെ കോടതിയെ സമീപിച്ച് യുവതി

അബുദാബി: മുൻഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ച് യുവാവ്. യുഎഇയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസി യുവാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് യുവതി. ആകെ 80,830 ദിർഹത്തിന്റെ (18 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയാണ് ഇയാൾ യുഎഇയിൽ ഉടനീളമുള്ള റോഡുകളിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് വരുത്തിവെച്ചത്.

Read Also: 90ൽ അധികം പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധിച്ചതായി റിപ്പോർട്ട്: കർണാടകയിൽ മരിച്ച രോഗിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഇരുവരും വിവാഹിതരായിരുന്ന സമയത്ത് തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങൾ ഓടിച്ചിരുന്നത് ഭർത്താവായിരുന്നുവെന്ന് യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ചില കുടുംബ പ്രശ്‌നങ്ങൾ കാരണമാണ് ഇവർ വിവാഹമോചിതരായത്. എന്നാൽ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാൻ യുവാവ് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

വാഹനത്തിന്റെ രേഖകളും ട്രാഫിക് ഫൈൻ ലഭിച്ച നിയമലംഘനങ്ങളുടെ വിശദാംശങ്ങളും യുവതി കോടതിയിൽ സമർപ്പിച്ചിരുന്നു.

Read Also: 30 വർഷത്തെ ദാമ്പത്യം, 6 കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കിവിട്ട് ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button