രാജാക്കാട്: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇരുപതേക്കർ സ്വദേശി ചെമ്പേരിയിൽ മനു മാത്യു (35), സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുഞ്ചിത്തണ്ണി മുഞ്ഞനാട്ട് അഹമ്മദ് അസറുദീൻ (17), ഇരുപതേക്കർ പുത്തൻപുരയ്ക്കൽ ജോസിന്റെ മകൻ ആൽബിൻ (19), കുഞ്ചിത്തണ്ണി മലയിൽ തോമസിന്റെ മകൻ എബിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ എബിൻ, അസറുദീൻ എന്നിവർ പ്ലസ്ടു വിദ്യാർത്ഥികളാണ്.
ഇരുപതേക്കർ-കുഞ്ചിത്തണ്ണി റോഡിൽ കാന്താരിപടിക്കു സമീപം ബുധനാഴ്ച രാത്രി ഒൻപതരയ്ക്കാണ് അപകടം നടന്നത്. ഇരുപതേക്കറിൽനിന്ന് കുഞ്ചിത്തണ്ണിക്കു പോവുകയായിരുന്ന സ്കൂട്ടറും കുഞ്ചിത്തണ്ണിയിൽ നിന്ന് ഇരുപതേക്കറിനു വരികയായിരുന്ന ബുള്ളറ്റ് ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയശേഷം മനു, ആൽബിൻ, എബിൻ എന്നിവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്തെത്തിയ രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments