ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ആരോപണങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് മറുപടി നല്‍കിയത്.
കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്ഥാനോട് വ്യക്തമാക്കിയതാണെന്നും അവര്‍ അറിയിച്ചു.
ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ പരാമര്‍ശങ്ങള്‍ ഇന്ത്യ തള്ളിക്കളയുകയാണ്. ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും രുചിര കംബോജ് വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൊസംബിക് പ്രസിഡന്‍സിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കശ്മീര്‍ വിഷയം പാക് വിദേശകാര്യ മന്ത്രി ഉന്നയിച്ചത്.
Post Your Comments