
ഹരിപ്പാട്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59)ആണ് മരിച്ചത്. തമിഴ്നാട്ടില്‍ വച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്.
തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ(79) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് കുടുംബസമേതം ട്രെയിനിൽ സേലത്തേക്ക് പോവുകയായിരുന്നു അശോകന്‍. യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനിൽ വച്ച് ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം ചെയ്ത് നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അശോകന്‍റെ മൃതദേഹം സേലത്ത് സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍: ഹരീഷ്കുമാര്‍, ഐശ്വര്യ.
Post Your Comments