കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 16 വർഷത്തെ തടവും ഒരുലക്ഷം രൂപയോളം പിഴയും ശിക്ഷ വിധിച്ച് കോടതി. കിളികൊല്ലൂർ സൗത്ത് നഗർ 100(എ) റാഹത്ത് മൻസിലിൽ സബിജാൻ എന്ന ഷാജഹാനെ(42)യാണ് കോടതി ശിക്ഷിച്ചത്.
Read Also : ഇഷ്ടമുള്ള ജോലികൾ കണ്ടെത്താൻ ഇനി വി ആപ്പ് സഹായിക്കും, സ്ത്രീകൾക്കായി ആരംഭിച്ച ഈ സേവനത്തെക്കുറിച്ച് അറിയൂ
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി സ്പെഷൽ ജഡ്ജായ രമേശ്കുമാർ ശിക്ഷ വിധിച്ചത്. അയത്തിൽ മാലിക്കര പള്ളിക്കുസമീപം ആയുർവേദ ചികിത്സ നടത്തിവന്നയാളാണ് പ്രതി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി.
Post Your Comments