കറാച്ചി: ഡോക്ടറെ കഴുത്തറുത്തുകൊന്നു. പാക് ഹൈദരാബാദിലെ ഡോക്ടറായ ധരം ദേവ് രാതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഡ്രൈവറാണ് കൊലപാതകിയെന്നും ഇയാളെ അറസ്റ്റുചെയ്തെന്നും പൊലീസ് പറഞ്ഞു.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ വച്ച് ഡോക്ടറും ഡ്രൈവറും വഴക്കിട്ടു. ഇതില്‍ കലിപൂണ്ട് കൊല നടത്തുകയായിരുന്നു. ഡോക്ടറുടെ വീട്ടിലെ പാചകക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഡോക്ടറെ വീട്ടിലെത്തിച്ച ഉടന്‍ ഡ്രൈവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ബലംപ്രയോഗിച്ച് കഴുത്തറുക്കുകയും തുടര്‍ന്ന് ഡോക്ടറുടെ കാറില്‍ രക്ഷപ്പെടുകയും ചെയ്തുവെന്നും പാചകക്കാരന്‍ പറയുന്നു.
പാകിസ്ഥാനിലെ ഹൈദരാബാദ് പ്രദേശത്തെ അറിയപ്പെടുന്ന ത്വക് രോഗ വിദഗ്ദ്ധനാണ് ധരം ദേവ്.
Post Your Comments