Latest NewsIndiaNews

ആ ഒരൊറ്റ അശ്രദ്ധ അവരുടെ ജീവനെടുത്തു: ഉറങ്ങിക്കിടന്ന നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു

മുംബൈ: ​മുംബൈയിൽ നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഗെയ്സർ ​ഗ്യാസ് ചോർന്നതിനെ തുടർന്ന് ആയിരുന്നു മരണം. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിൽ ആണ് സംഭവം. ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. മുംബൈയിലെ വാടക അപ്പാർട്മെന്റിലെ താമസക്കാരായിരുന്ന ഇവരെ സംഭവദിവസം കാണാതായതോടെ അയൽക്കാർ പോലീസിൽ വിവരറിയിച്ചിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

അപകട മരണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പന്ത് നഗർ പോലീസ് ഇരുവരുടെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ദമ്പതികൾ ഡോർ ബെല്ലിനും മൊബൈൽ ഫോണിനും മറുപടി നൽകാതായതോടെയാണ് അയൽക്കാർ പോലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് അകത്ത് കയറുകയായിരുന്നു.

ഹോളി ആഘോഷത്തിന്റെ ഹാങ് ഓവറിൽ ഇവർക്ക് സംഭവിച്ച ഒരു അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഹോളി ആഘോഷിച്ച ശേഷം കുളിമുറിയിൽ നിന്ന് കുളിച്ചു. എന്നാൽ, ​​ഗെയ്സർ ഓഫ് ചെയ്യാൻ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്. കുളിമുറിയിൽ വെള്ളം ചൂടാക്കാനാണ് ​ഗെയ്സർ ​ഗ്യാസ് സംവിധാനം ഉപയോ​ഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button