ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 റാലികളടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞദിവസം ബിജെപി. ദേശീയ അദ്ധ്യക്ഷന്‍ ജെപി. നദ്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം.
Read Also; കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങാം, ബിഗ് സേവിംഗ് ഡേയ്സ് സെയിലുമായി ഫ്ലിപ്കാർട്ട്
രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങള്‍ കണ്ടെത്തി പ്രത്യേക പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. ഇക്കുറി സ്ത്രീകള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ബ്ലൂപ്രിന്റ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞുവെന്നും മുതിര്‍ന്നനേതാക്കളായ സുനില്‍ ബന്‍സാല്‍, വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി ദേശീയവൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments