പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി പ്രമുഖ വിഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. ഏതാനും മാസങ്ങൾക്കു മുൻപ് പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ 1,300 ഓളം ജീവനക്കാരെ സൂം പുറത്താക്കിയിരുന്നു. നിലവിൽ, പ്രസിഡന്റ് ഗ്രെഗ് ടോംബിനെ വരെയാണ് കമ്പനി പുറത്താക്കിയിരിക്കുന്നത്. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള കാരണം സൂം വ്യക്തമാക്കിയിട്ടില്ല. ബിസിനസുകാരനും ഗൂഗിളിലെ മുൻ ജീവനക്കാരനുമായ ഗ്രെഗ് ടോംബ് കഴിഞ്ഞ വർഷമാണ് സൂം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
കോവിഡ് കാലയളവിൽ മികച്ച നേട്ടം കൈവരിക്കാൻ സൂം ആപ്ലിക്കേഷന് സാധിച്ചിരുന്നു. ഇക്കാലയളവിൽ നിരവധി ആളുകളാണ് ഓൺലൈൻ ക്ലാസുകൾ കാണാനും, വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യാനും സൂം ആപ്പ് ഉപയോഗിച്ചത്. എന്നാൽ, കോവിഡ് ഭീതി ആകുന്നതോടെ സൂം നഷ്ടത്തിലാകുകയായിരുന്നു. നിലവിൽ, കമ്പനിയിൽ നിന്നും പുറത്താക്കിയ ജീവനക്കാർക്ക് 16 ആഴ്ചത്തെ ശമ്പളവും, ഹെൽത്ത് കെയർ കവറേജും, വാർഷിക ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments