വീഡിയോ കോളുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങി സൂം. സുരക്ഷ വർദ്ധിപ്പിക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ ഫോണുകളിലേക്കും ബ്രേക്ക്ഔട്ട് റൂമുകളിലേക്കും ഉടൻ അവതരിപ്പിക്കും. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം അതിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ക്രിപ്റ്റോഗ്രാഫിക് കീകൾ ഉപയോഗിച്ചുള്ള അധിക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കോളുകൾ ചെയ്യുന്നതോ, സ്വീകരിക്കുന്നതോ ആയ ഉപയോക്താക്കൾക്ക് മാത്രം കീകൾ ആക്സസ് ചെയ്യാൻ കഴിയുന്നതിലൂടെ കോളുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കഴിയും. കൂടാതെ, എല്ലാ ബ്രേക്ക്ഔട്ട് റൂമിനും എൻക്രിപ്ഷൻ കീ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോർട്ടുകൾ പ്രകാരം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഉടൻ പുറത്തിറക്കും. എന്നാൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾക്ക് കമ്പനി ചില വ്യവസ്ഥകൾ കൂടി നൽകിയിട്ടുണ്ട്.
Post Your Comments